മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍. ഡിസംബര്‍ 12ന് കര്‍ണാടകയില്‍ നടക്കുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
കോണ്‍ഗ്രസ് രാജ്യസഭ എം.പിയായിരുന്ന കെ.സി രാമമൂര്‍ത്തി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. കെ.സി രാമമൂര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മനത്സരിക്കുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഖാര്‍ഗെയ്ക്ക് മികച്ച സ്ഥാനം തന്നെ നല്‍കണം എന്ന ആലോചനയാണ് രാജ്യസഭ സീറ്റ് എന്നതിലേക്കെത്തിയത്. ഖാര്‍ഗെയുടെ പാര്‍ലമെന്റിലെ പ്രകടനവും ഈ ആലോചനകള്‍ക്ക് ശക്തി പകരുന്നു.
അതേ സമയം 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും ഖാര്‍ഗെയുടെ വിജയസാധ്യത. കോണ്‍ഗ്രസിനും ജനതാദളിനും ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഖാര്‍ഗെയ്ക്ക് വിജയിച്ചു കയറാന്‍ സാധിക്കുകയുള്ളു.
എന്നാല്‍ വ്യക്തിപരമായി ഖാര്‍ഗെയ്ക്ക് രാജ്യസഭ എം.പി സ്ഥാനം താല്‍പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജനങ്ങളാല്‍ നേരിട്ട് എപ്പോഴും തെരഞ്ഞെടുക്കപ്പെടണം എന്നാണ് ഖാര്‍ഗെയുടെ താല്‍പര്യം എന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഖാര്‍ഗെ ചിലപ്പോള്‍ മത്സരിച്ചേക്കും. ഡിസംബര്‍ 2നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
മത്സരിക്കാന്‍ ഖാര്‍ഗെ തീരുമാനിച്ചാല്‍ പത്രിക നല്‍കുകയും നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടനം മോശമാവുകയും ചെയ്താല്‍ ഡിസംബര്‍ അഞ്ചിന് പത്രിക പിന്‍വലിക്കുകയും ചെയ്‌തേക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ