മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയിലേക്കെത്തിക്കാന്‍ കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍. ഡിസംബര്‍ 12ന് കര്‍ണാടകയില്‍ നടക്കുന്ന രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
കോണ്‍ഗ്രസ് രാജ്യസഭ എം.പിയായിരുന്ന കെ.സി രാമമൂര്‍ത്തി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. കെ.സി രാമമൂര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മനത്സരിക്കുന്നുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഖാര്‍ഗെയ്ക്ക് മികച്ച സ്ഥാനം തന്നെ നല്‍കണം എന്ന ആലോചനയാണ് രാജ്യസഭ സീറ്റ് എന്നതിലേക്കെത്തിയത്. ഖാര്‍ഗെയുടെ പാര്‍ലമെന്റിലെ പ്രകടനവും ഈ ആലോചനകള്‍ക്ക് ശക്തി പകരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ചിരിക്കും ഖാര്‍ഗെയുടെ വിജയസാധ്യത. കോണ്‍ഗ്രസിനും ജനതാദളിനും ഉപതെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഖാര്‍ഗെയ്ക്ക് വിജയിച്ചു കയറാന്‍ സാധിക്കുകയുള്ളു.