കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരെയും മാറ്റും. തീരുമാനം നാളെ കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ചാണ് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യോഗം ചേര്‍ന്നത്.
നഗരസഭയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. മേയറെ മാറ്റേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് നിലപാടെടുത്തിരുന്നു.
കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരിക്കുന്നത്. പൊതുപ്രവര്‍ത്തനം തുടരുമെന്നും ബലാല്‍സംഘത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ഇടപെട്ട് നടത്തിയ ഓപറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ പ്രത്യേകിച്ച് എന്ത് ചെയ്തെന്ന് അറിയില്ല. അത് ഏറെക്കുറെ ഫോട്ടോ എടുക്കല്‍ ചടങ്ങായിരുന്നുവെന്നും സൗമിനി അഭിപ്രായപ്പെട്ടിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ