| Thursday, 11th April 2019, 11:22 am

പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തിന് വോട്ട് രേഖപ്പടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല; ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി ഉമര്‍ അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തിന് വോട്ട് രേഖപ്പടുത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ല; ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി ഉമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി എന്‍.സി നേതാവ് ഉമര്‍ അബ്ദുള്ള.

പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.

പോളിങ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയവരാണ് ആദ്യം ഇതുസംബന്ധിച്ച് സംശയമുയര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് രേഖപ്പെടുത്തിയതായി തങ്ങള്‍ക്ക് തോന്നുന്നില്ലെന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയവര്‍ പറഞ്ഞു.

ലേണിങ് ഓഫീസര്‍ പതിനഞ്ച് മിനുട്ടിനകം എത്തുമെന്നും പരാതി പരിഹരിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. ഇത്രയം സമയത്തിനുള്ളില്‍ വോട്ട് രേഖപ്പടുത്തിയവരുടെ എല്ലാം വോട്ട് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ആയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഇവര്‍ പറയുന്നു.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ നിരവധി പേര്‍ ഇതേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more