| Thursday, 18th November 2021, 6:40 pm

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു; നേതാക്കള്‍ക്കെതിരെയും നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, രാജിവന്‍ തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു.

മുന്‍ ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും കോഴിക്കോട് ഡി.സി.സി തീരുമാനിച്ചു. മുതിര്‍ന്ന നേതാവായിട്ടും പ്രവര്‍ത്തകരെ തടയുന്നതില്‍ യു. രാജീവന് വീഴ്ച സംഭവിച്ചുവെന്ന് നേതൃത്വം വിലയിരുത്തി.

ഡി.സി.സി ജനറല്‍ സെക്രട്ടറി സുരേഷ് കീച്ചമ്പറയെ താക്കീത് ചെയ്യാനും തീരുമാനിച്ചു.

ഇക്കഴിഞ്ഞ 13 ന് കോഴിക്കോട് ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ ഡി.സി.സി ഭാരവാഹികളായ ഇ.വി കുഞ്ഞികൃഷ്ണന്‍, ജോണ്‍ ഭൂതക്കുഴിയെയും അന്വേഷണ കമ്മീഷനായി കെ.പി.സി.സി നിയോഗിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress suspends workers who attacked journalists

We use cookies to give you the best possible experience. Learn more