| Thursday, 14th October 2021, 11:33 pm

രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് ഭൂഷണമല്ല; ഷമ മുഹമ്മദിന് കോണ്‍ഗ്രസിന്റെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയം പറയുമ്പോള്‍ അത് പറയുന്നയാളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നത് എത്ര ഉന്നത സ്ഥാനീയനും ഭൂഷണമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘ഇയിലും പത്താന്‍ കോട്ടയിലും ഉറിയിലും ഒക്കെ രാജ്യത്തിന്റെ കാവല്‍ക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇന്ത്യ എന്ന സ്വതന്ത്ര രാജ്യത്തെ സൃഷ്ടിച്ചതും വന്‍ സൈനിക ശക്തിയാക്കി മാറ്റിയതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.

പുല്‍വാമയിലെ വീഴ്ചയെ പറ്റി കോണ്‍ഗ്രസ് മിണ്ടരുത് എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം? സ്വാതന്ത്ര്യ സമരം മുതല്‍ ഇങ്ങോട്ടുള്ള ചരിത്രമെടുത്താല്‍, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകള്‍ മാത്രം പറയാന്‍ അവകാശമുള്ള സംഘപരിവാറുകാര്‍ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മുതിരേണ്ട,’ കെ. സുധാകരന്‍ പറഞ്ഞു.

തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നരേന്ദ്ര മോദി നോക്കുകുത്തിയായി നില്‍ക്കുകയാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ശവപ്പെട്ടിയില്‍ വരെ കുംഭകോണം നടത്തിയ പാരമ്പര്യമുള്ളവര്‍ രാജ്യം ഭരിക്കുമ്പോള്‍ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയുടെ കേരള ഘടകത്തോട്, മുഖമില്ലാത്ത ഫേസ്ബുക്ക് പ്രൊഫൈലുകളുമായി കോണ്‍ഗ്രസ് വക്താക്കളെ ആക്രമിക്കാനുള്ള എല്ലാവിധ പിന്തുണയും നിങ്ങള്‍ക്ക് തരുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. പിണറായി വിജയന്റെ തണലില്‍ കോണ്‍ഗ്രസിന് നേരെ വന്നാല്‍ രാഷ്ട്രീയമായി അതിനെ നേരിടാന്‍ ഞങ്ങളും തയ്യാറെടുക്കും എന്ന് ബി.ജെ.പിയെ ഓര്‍മിപ്പിച്ചു കൊള്ളുന്നു,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Congress supports Shama Mohammad in cyber attack

Latest Stories

We use cookies to give you the best possible experience. Learn more