ന്യൂദല്‍ഹി: എം.പി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ലെന്ന കേന്ദ്ര കാബിനറ്റ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എം.പിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നെന്നും എന്നാല്‍, എം.പിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ ചെലവഴിക്കേണ്ട തുകയുടെ കാര്യത്തില്‍ ഈ നിലപാടല്ല പാര്‍ട്ടിക്കെന്നും കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ശമ്പളം കുറയ്ക്കുന്നെന്ന കേന്ദ്ര തീരുമാനത്തെ പിന്തുണയ്ക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, എം.പി.എല്‍.എ.ഡി ഫണ്ട് എന്നത് അതത് മണ്ഡലങ്ങളിലെ വികസന കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കേണ്ടതാണ് എന്നതാണ്. ഇത് താല്‍ക്കാലികമായി നിര്‍ത്തുന്നത് മണ്ഡലങ്ങളോട് ചെയ്യുന്ന വലിയ അന്യായമാണ്. മാത്രമല്ല ഈ തീരുമാനം എം.പിമാരുടെ പങ്കിനെയും പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്തും’, സുര്‍ജേവാല ട്വീറ്റ് ചെയ്തു.
എ.പി ഫണ്ട് അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ശശി തരൂര്‍ എം.പിയും രംഗത്തെത്തിയിരുന്നു. എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. അത് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിലിായിരിക്കുന്ന ജനളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ്. പക്ഷേ, എം.പി.എല്‍.എ.ഡി.എസ് ഫണ്ട് രണ്ടുവര്‍ഷത്തേക്ക് അനുവദിക്കില്ലെന്നു തീരുമാനം തര്‍ക്കവിഷയമാണ് എന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്.
കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ചാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.
എം.പിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ