ശിവസേനയെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കും; മന്ത്രിസ്ഥാനം ആവശ്യപ്പെടില്ല, സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടും
national news
ശിവസേനയെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കും; മന്ത്രിസ്ഥാനം ആവശ്യപ്പെടില്ല, സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2019, 7:01 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കും. സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാനുമാണ് അവസാന തീരുമാനം.

പൊതുമിനിമം പരിപാടി മുന്നോട്ട് വെക്കാന്‍ ശിവസേനയോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. നേരത്തെ മഹാരാഷ്ട്രയിലെ നേതാക്കള്‍ ഭരണത്തില്‍ പങ്കാളികളാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിസഭയില്‍ പങ്കാളികളാകേണ്ട എന്ന തീരുമാനത്തിലാണ് അവസാനം എത്തിയത്. ഇതോടെ പുറത്ത് നിന്ന് പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മന്ത്രിസഭയില്‍ പങ്കാളികളാവില്ലെങ്കിലും നിയമസഭ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.

ശിവസേനയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കാളികളാകണമെന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.എല്‍.എമാര്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.. ജയ്പൂര്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരിലെ പകുതിയോളം പേരാണ് ഈ ഈ ആവശ്യം ഉന്നയിച്ചത്.

മറ്റ് എം.എല്‍.എമാര്‍ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കുകയാണ് നല്ലതെന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് കൂട്ടരും വിഷയത്തില്‍ നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനോട് എം.എല്‍.എമാര്‍ ആവശ്യപ്പെടുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ദവ് താക്കറെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ