തിരുവനന്തപുരം: മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്.
ലീഗ് മുന്നാക്ക സംവരണ വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിനാണ് തയ്യാറെടുക്കുന്നത്. ഇതിനായി ബുധനാഴ്ച്ച പതിനൊന്ന് മണിക്ക് സംവരണ സമുദായങ്ങളുടെ യോഗമടക്കം ലീഗ് നേതൃത്വം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ഇന്ന് വൈകിട്ട് മുന്ന് മണിക്ക് യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നുണ്ട്.
മുന്നോക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ മുസ്‌ലിം, ദളിത് സംഘടനകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress Support Forward Reservation Mullappally Ramachandran