| Tuesday, 21st November 2017, 8:44 am

മലപ്പുറം കരുവാരകുണ്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.എം ഭരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.എം ഭരണം. കോണ്‍ഗ്രസിന്റെ പിന്തുണയോടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് സ്ഥാത്തേക്ക് സി.പി.ഐ.എമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മടത്തില്‍ ലത്തീഫും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐ.എമ്മിന്റെ സി.കെ ബിജിനയുമാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജയിച്ചത്.

പഞ്ചായത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന് നിരുപാധിക പിന്തുണ കോണ്‍ഗ്രസിന് നല്‍കിയത്. യൂ.ഡി.എഫ് സംവിധാനം പഞ്ചായത്തില്‍ പുനസ്ഥാപിക്കാനും ഭരണം പിടിക്കാനും ജില്ലാ നേതാക്കള്‍ അവസാന നിമിഷ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.


Also Read ‘നടന്നത് സത്യപ്രതിജ്ഞാ ലംഘനം’; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സി.പി.ഐ.എമ്മിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ കരുവാരകുണ്ട് മണ്ഡലം കമ്മറ്റി പിരിച്ചു വിട്ടു. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശാണ് ഈ കാര്യം അറിയിച്ചത്.

We use cookies to give you the best possible experience. Learn more