| Thursday, 7th October 2021, 8:05 pm

മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കോണ്‍ഗ്രസ് നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് ഉതകുന്നതല്ലെന്ന് പാര്‍ട്ടി വിട്ടവര്‍ പറയുന്നു. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി,’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസം ഇല്ലെന്നും ബി.ജെ.പിയുടെ സാമ്പത്തിക നയത്തെ തള്ളി പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. സുധാകരനെയും മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.

ബി.ജെ.പിയില്‍ പോകുമെന്ന് ചില ഉന്നതര്‍ പറയുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ച്ച പാടില്ല.

നയങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. കോണ്‍ഗ്രസിന്റെ നയം ബി.ജെ.പി തീവ്രമായി നടപ്പിലാക്കുന്നുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസ് പാഠം പഠിക്കുന്നില്ല. നേതൃനിരയില്‍ വിജയിച്ചവരാണ് കോണ്‍ഗ്രസ് വിടുന്നത്. കാലഘട്ടത്തിന് യോജിച്ച തീരുമാനമാണത്,’ അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Congress step back from secularism Pinaray Vijayan

Latest Stories

We use cookies to give you the best possible experience. Learn more