| Saturday, 12th January 2019, 11:53 am

യു.പിയില്‍ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കും; പ്രഖ്യാപനം രാഹുല്‍ ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: എസ്.പി ബി.എസ്.പി സഖ്യം ധാരണയില്‍ എത്തിയതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്.

ദുബായിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളായ രാജ് ബബ്ബാര്‍, പി.എല്‍ പുനിയ, പ്രമോദ് തിവാരി, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ഗുലാം നബി ആസാദ് എന്നിവരടങ്ങിയ കോണ്‍ഗ്രസ് അലൈന്‍സ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ എട്ട് ജില്ലകളിലെ കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിരുന്നു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ജില്ലകളിലും നേതാക്കള്‍ യോഗം വിളിച്ചിട്ടുണ്ട്. 11 യോഗങ്ങള്‍ ജില്ലയിലെ വിവിധയിടങ്ങളിലായി കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. യു.പി കോണ്‍ഗ്രസ് പ്രസിഡന്റ് രാജ് ബബ്ബാറും മറ്റ് മുതിര്‍ന്ന നേതാക്കളും നാളെ ലഖ്‌നൗവില്‍ എത്തിച്ചേരുന്നുണ്ട്.


സാമ്പത്തിക സംവരണം നല്‍കേണ്ടത് ജാതിവ്യവസ്ഥ നോക്കിയല്ല; ശബരിമല ക്ഷേത്രം അടച്ചുപൂട്ടണമെന്നും അനിത നായര്‍


സമാജ്‌വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യം ധാരണ പ്രഖ്യാപിക്കാന്‍ അഖിലേഷ് യാദവിന്റെയും മായാവതിയുടെയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 നാണ് നടക്കുന്നത്.

യു.പിയില്‍ മായാവതിയും അഖിലേഷും കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഒപ്പമില്ല. ജാട്ട് നേതാവ് അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡിയും ഒ.ബി.സി.കള്‍ക്കിടിയില്‍ സ്വാധീനമുള്ള നിഷാദ് പാര്‍ട്ടിയും കൃഷ്ണ പാട്ടീലിന്റെ അപ്നാദള്‍ വിഭാഗവും എസ്.പി ബി.എസ്.പി കൂട്ടുകെട്ടിനൊപ്പമുണ്ട്.

ബി.എസ്.പിയും എസ്.പിയും 37 സീറ്റുകളില്‍ വീതം മല്‍സരിക്കും. ഒപ്പമുള്ള ചെറുപാര്‍ട്ടികള്‍ക്കായി നാല് സീറ്റ് മാറ്റിവയ്ക്കും.

അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല എന്നിങ്ങനെയാണ് സഖ്യധാരണയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സഖ്യം യാഥാര്‍ഥ്യമായാല്‍ ബി.ജെ.പിക്ക് 30 സീറ്റുകള്‍ വരെ നഷ്ടമാകുമെന്ന് ബി.ജെ.പി ദേശീയനേതൃത്വം തന്നെ വിലയിരുത്തുന്നുണ്ട്. 1993 ല്‍ മായാവതിയും മുലായം സിങ്ങും ഒന്നിച്ചു മത്സരിച്ചിരുന്നു. 1995 ല്‍ മയാവതിക്കുനേരെ എസ്.പി പ്രവര്‍ത്തകര്‍ ആക്രമണത്തിന് തുനിഞ്ഞപ്പോള്‍ സഖ്യം കലഹത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മായാവതി മുലായത്തെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more