മധ്യപ്രദേശ്: ബി.ജെ.പി ഗവണ്മെന്റ് ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, കോണ്‍ഗ്രസ് നുണകളും ആശങ്കകളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശ് രാജ്ഗറിലെ ചടങ്ങില്‍ സംസാരിക്കവെ ആണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ കടന്ന് ആക്രമിച്ചത്.
രാജ്യം ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളേയോ ജനങ്ങളുടെ കഠിനാധ്വാനത്തേയോ വിശ്വാസത്തിലെടുത്തില്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലം കേന്ദ്രത്തില്‍ ഇരുന്ന് മധ്യപ്രദേശിലെ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്നും മോദി പറഞ്ഞു.
മൊഹാന്പുരയിലെ ഇറിഗേഷന്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാന മന്ത്രി. ചടങ്ങില്‍ ജന സംഘിന്റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജ്ജിയെ പ്രധാനമന്ത്രി അനുസ്മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജ്ജിയുടെ വീക്ഷണങ്ങളാണ് ഇന്ത്യയുടെ വിദ്യാഭ്യാസ ആരോഗ്യ സാമ്പത്തിക മേഖലകള്‍ വളരുന്നതില്‍ പങ്ക് വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.