ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ് വക്താവ്
Sabarimala women entry
ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 8:13 am

ന്യൂദല്‍ഹി: ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര. അവര്‍ക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോള്‍ താഴേത്തട്ടിലെ യാഥാര്‍ത്ഥ്യമുള്‍ക്കൊള്ളണം.”

ALSO READ: പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്

അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെ.പി.സി.സിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി.

ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായി പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഭഗവാന്‍ ഹനുമാന് പോലും 56 ഇഞ്ച് നെഞ്ചളവുണ്ടോ എന്ന കാര്യം സംശയമാണ്; മോദിയെ പരിഹസിച്ച് പി.ചിദംബരം

അതേസമയം നിയമനിര്‍മ്മാണമെന്ന ആവശ്യം ഉന്നയിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കില്ല. നേരത്തെ ശബരിമല വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരും യു.ഡി.എഫ് എം.പിമാരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

WATCH THIS VIDEO: