പഞ്ചാബില്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് സര്‍വ്വെ ഫലം പറയുന്നത്. 117 സീറ്റുകളില്‍ 21 സ്ഥലത്ത് മാത്രമാണ് ബി.ജെ.പി സഖ്യത്തിന് ജയിക്കാനാകുക
ന്യൂദല്‍ഹി: യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യത്തിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ന്യൂസ്18 സര്‍വ്വെ. ഗ്രാംനെര്‍ ഡാറ്റാ സയന്‍സ് കമ്പനിയുമായി ചേര്‍ന്ന് സംയുക്തമായാണ് സര്‍വ്വെ നടത്തിയത്. അതേ സമയം ഉത്തരാഖണ്ഡില്‍ ബി.ജെ.പി ജയിക്കുമെന്നും അഭിപ്രായ ഫലം വ്യക്തമാക്കുന്നു.
യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം 181 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തും. ബി.ജെ.പിക്ക് 160 സീറ്റുകളും മൂന്നാം സ്ഥാനത്തെത്തുന്ന ബി.എസ്.പിക്ക് 57 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു.
Read more: ഐ.എ.എസുകാരില്‍ പത്തുശതമാനത്തിനേ തലയ്ക്ക് വെളിവുള്ളൂ: ജി. സുധാകരന്‍
പഞ്ചാബില്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് സര്‍വ്വെ ഫലം പറയുന്നത്. 117 സീറ്റുകളില്‍ 21 സ്ഥലത്ത് മാത്രമാണ് ബി.ജെ.പി സഖ്യത്തിന് ജയിക്കാനാകുക. 58 സീറ്റുകളുമായി കോണ്‍ഗ്രസിനാണ് പഞ്ചാബില്‍ മുന്‍തൂക്കം കാണുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 37 സീറ്റുകള്‍ ലഭിക്കുമെന്നും ഫലം വ്യക്തമാക്കുന്നു.
അതേ സമയം ഉത്തരാഖണ്ഡില്‍ 70ല്‍ 40 സീറ്റുകളും ബി.ജെ.പി നേടുമെന്നും ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 26 സീറ്റുകളേ നേടാനാകൂ എന്നും സര്‍വ്വെ പറയുന്നു.