| Wednesday, 25th July 2018, 10:10 am

മമതയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല; ലക്ഷ്യം ബി.ജെ.പിയെ താഴെയിറക്കലെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: പ്രധാന മന്ത്രി സ്ഥാനത്തിന് പിടിവാശിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മമത ബാനര്‍ജിയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ലെന്നും പ്രതിപക്ഷത്തു നിന്ന് ആരേയും പിന്തുണയ്ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഞങ്ങള്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരുമിച്ച് കൊണ്ടുവരും. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ നമുക്ക് ഒരുമിക്കാം. ഇപ്പോള്‍ പ്രധാനം അതാണ്. തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ എങ്ങനെ മാറിമറിയുമെന്ന് നോക്കാം”. കോണ്‍ഗ്രസിലെ ഉന്നത നേതാക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Read Also : ആരാണ് മോദിയുടെ റാലിയ്ക്കുള്ള പണം ചിലവഴിക്കുന്നത്? അഴിമതി വിഷയത്തില്‍ കേന്ദ്രത്തെ ചോദ്യം ചെയ്ത് ശിവസേന


ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലെ നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കിയാല്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാനോ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി ആകാനോ സാധിക്കില്ലെന്ന് വിലയിരുത്തുന്ന കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് കടുംപിടുത്തം നടത്തില്ലെന്നും പറയുന്നു.

മാന്യമായ സീറ്റുകളുടെ എണ്ണം ഉണ്ടെങ്കിലെ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ ഉള്ളുവെന്ന് നേരത്തെ ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത് രാഹുലിനെ തന്നെയാണ്.

We use cookies to give you the best possible experience. Learn more