ന്യൂദല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പുതിയ നിയമം മുസ്‌ലിം സ്ത്രീകള്‍ക്കെതിരാണെന്നും അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇതുകൊണ്ടു സാധിക്കില്ലെന്നുമാണ് ഒവൈസിയുടെ പ്രസ്താവന.
ഇസ്‌ലാമില്‍ വിവാഹമെന്നത് ഒരു സിവില്‍ കരാറാണെന്നും ശിക്ഷാനിയമങ്ങള്‍ അതുമായി ബന്ധപ്പെട്ടു കൊണ്ടുവരുന്നത് തെറ്റാണെന്നുമാണ് ഒവൈസിയുടെ വാദം. “ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണ്. മുസ്‌ലിം മതവിശ്വാസികളെ മാത്രം സംബന്ധിക്കുന്ന ഈ ഭേദഗതി തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശത്തെയാണ് ഹനിക്കുന്നത്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും വനിതാ സംഘടനകളും ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതാണ്.”
മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസും നേരത്തെ രംഗത്തുവന്നിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുക എന്നതിലുപരി, രാഷ്ട്രീയ കാല്‍പന്തുകളിയായാണ് മോദി സര്‍ക്കാര്‍ മുത്തലാഖ് നിയമത്തെ കാണുന്നതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ ആരോപണം.
Also Read: മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് അംഗീകാരം
വിവാഹമോചനത്തിനു ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തവരില്‍ നിന്നും വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നിയമഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ല എന്നതും കോണ്‍ഗ്രസ് നേതൃത്വത്തെ രോഷാകുലരാക്കിയിട്ടുണ്ട്.
“കോണ്‍ഗ്രസിന് മുത്തലാഖ് എല്ലാകാലത്തും സ്ത്രീകളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണ്. എന്നാല്‍, മോദി സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത് രാഷ്ട്രീയ കാല്‍പ്പന്തുകളിയായിട്ടാണ്.” സുര്‍ജേവാല മാധ്യമങ്ങളോടു പറഞ്ഞു.
മുസ്‌ലിം സ്ത്രീകള്‍നത്തിനു ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തവരില്‍ നിന്നും വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നിയമക്കേ് നീതി ലഭിക്കണമെന്ന് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയയാള്‍ ജയിലിലടയ്ക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എങ്ങിനെയാണ് ജീവനാംശം ലഭിക്കുക എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.