| Friday, 25th October 2019, 11:44 pm

ബി.ജെ.പിയുടെ 'ബി ടീമുകള്‍' വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്; സഖ്യത്തിന് തയ്യാറായ ജെ.ജെ.പിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയില്‍ ബി.ജെ.പിയുമായി സഖ്യസര്‍ക്കാരിന് തയ്യാറായ ജെ.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ദുഷ്യന്ത് ചൗതാലയുടേത് ബി.ജെ.പിയുടെ ബി ടീമാണെന്ന കാര്യം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജെ.ജെ.പി-ലോക്ദള്‍ എന്നും എപ്പോഴും ബി.ജെ.പിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

‘ബി.ജെ.പി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര്‍ സെയ്‌നിയും മറ്റ് ചിലപ്പോള്‍ ജെ.ജെ.പി-ലോക്ദളും അതിനുള്ള യന്ത്രപ്പാവകളായി മാറുകയാണ്’, റണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ വിമര്‍ശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങളോട് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെ.ജെ.പി പത്ത് സീറ്റ് നേടിയതെന്നും സുര്‍ജേവാല മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. ബി.ജെ.പിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിനുവേണ്ടി ജെ.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിയുമായി ചേര്‍ന്ന് ജെ.ജെ.പി സഖ്യലേര്‍പ്പെടുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനത്തിനാണ് കോണ്ഡഗ്രസ് തിരികൊളുത്തിയിരിക്കുന്നത്. 90 നിയമസഭാ സീറ്റുകളില്‍ പത്തെണ്ണമാണ് ജെ.ജെ.പി നേടിയത്. സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ജെ.ജെ.പിക്കെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more