തിരുവന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചാരണം നടത്തി കോണ്‍ഗ്രസ്.
വിവാഹ ചിത്രത്തില്‍ മന്ത്രി ഇ. പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ.പിയുടെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്താണ് പ്രചാരണം.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് ഡിവൈഎഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
‘നുണ തിന്ന് കഴിയുന്ന കാലമെല്ലാം കഴിഞ്ഞു പോയെന്ന് ഇനിയെങ്കിലും കോണ്‍ഗ്രസ്സ് മനസ്സിലാക്കണം. മിനിറ്റുകള്‍ക്കുള്ളില്‍ നുണയും അര്‍ദ്ധ സത്യങ്ങളും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകും. പൊളിച്ചടുക്കും.
ഇനിയെങ്കിലും കോവിഡ് കാലത്ത് നല്ലത് വല്ലതും ചെയ്യൂ. നുണയ്ക്ക് പകരം ഭക്ഷണം കഴിച്ചു ജീവിക്കാന്‍ തുടങ്ങൂ,’ റഹീം കുറിച്ചു.
ചിത്രം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനില്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ചിത്രം സ്വന്തം പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിട്ടുണ്ട്.
ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്.പിക്കും, ടി .ജി സുനിലിനെതിരെ കണ്ണൂരിലും ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിട്ടുണ്ട്.