ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് വേഗതയും ശക്തിയും കൂട്ടാന്‍ അനൗപചാരികമായ ഉന്നത സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പൗരത്വ നിയമം, എന്‍.ആര്‍.സി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളില്‍ വളരെ വേഗത്തിലുള്ള ഇടപെടല്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ സമിതിയുടെ രൂപീകരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതിവേഗ പ്രതികരണ സമിതിയെന്ന് ഒറ്റവാക്കില്‍ വിളിക്കാവുന്ന ഈ സമിതിയെ കുറിച്ച് പ്രഖ്യാപനമൊന്നും നടത്തില്ല. അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, ശക്തിസിങ് ഗൊഗില്‍, രാജീവ് സത്തവ്, ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് സമിതിയിലുള്ളത്. മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ സമിതിയില്‍ ഇടം നേടിയില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുക എന്നതാണ് സമിതിയുടെ ആദ്യ ഉത്തരവാദിത്വം. റിപ്പബ്ലിക്ക് ദിന വാരത്തില്‍ ആഘോഷങ്ങളെ പ്രക്ഷോഭ ആയുധങ്ങളാക്കാനാണ് സമിതിയുടെ തീരുമാനമെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
ഇതിന്റെ ഭാഗമായി ജനുവരി 23 നേതാജി സുഭാഷ് ചന്ദ്രബോസ് ദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30നും കോണ്‍ഗ്രസ് പരിപാടികള്‍ സംഘടിപ്പിക്കും. ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടികളും മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട പരിപാടികളുമാണ് രാജ്യവ്യാപകമായി സംഘടിപ്പിക്കുക.