| Wednesday, 23rd December 2020, 4:46 pm

ഗുജറാത്തിലെ രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദബാദ്: ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നഷ്ടമായേക്കും. അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവ് വന്ന സീറ്റില്‍ നിലവിലെ സീറ്റ് നില അനുസരിച്ച് ബി.ജെ.പിയ്ക്കാണ് സാധ്യത.

നിലവില്‍ ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റ് ഒഴിവുണ്ടെങ്കിലും വെവ്വേറെ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്.

ബി.ജെ.പിയുടെ അഭയ് ഭരദ്വാജിന്റെ മരണത്തെ തുടര്‍ന്നാണ് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. 2026 ജൂണ്‍ 21 വരെയായിരുന്നു ഈ സീറ്റിന്റെ കാലാവധി. നവംബര്‍ 25 ന് അന്തരിച്ച അഹമ്മദ് പട്ടേല്‍ പ്രതിനിധീകരിച്ച സീറ്റിന് 2023 ആഗസ്റ്റ് വരെയായിരുന്നു കാലാവധി.

ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിക്ക് 111 സീറ്റുകളും കോണ്‍ഗ്രസിന് 65 സീറ്റുകളുമാണുള്ളത്. രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് 50 ശതമാനം വോട്ടുകളോ, അല്ലെങ്കില്‍ 88 വോട്ടുകളോ ലഭിക്കണം.

രണ്ട് സീറ്റുകളിലേയ്ക്കും വെവ്വേറെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ രണ്ടു സീറ്റുകളും ബി.ജെ.പിക്ക് ലഭിക്കും. ഒരുമിച്ചാണ് വോട്ടെടുപ്പെങ്കില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും.

ആനുപാതിക പ്രാതിനിധ്യ രീതിയനുസരിച്ച് വോട്ടെടുപ്പില്‍ ഒരംഗത്തിന് ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ ആദ്യപരിഗണന നല്‍കാനാകൂ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Set To Lose Ahmed Patel’s Hard-Won Rajya Sabha Seat To BJP

Latest Stories

We use cookies to give you the best possible experience. Learn more