ലക്നൗ: കോൺഗ്രസുമായി സഖ്യത്തിന് തയാറല്ലെന്ന മായാവതിയുടെ നിലപാടിന് മറുപടിയുമായി കോൺഗ്രസ്. മായാവതിയുടെ സഹായം കോൺഗ്രസിന് ആവശ്യമില്ലെന്നാണ് കോൺഗ്രസ് അറിയിച്ചത്. കോൺഗ്രസ് ഏത് പാർട്ടിയുമായി സഖ്യം ചേരണമെന്നും ചേരണ്ടായെന്നും തീരുമാനിക്കുന്നത് മായാവതിയല്ലെന്നും കോൺഗ്രസിന്റെ യു.പി. വക്താവ് രാജീവ് ബക്ഷി പറഞ്ഞു.
Also Read “വീഴാത്ത” ജോർജുള്ളപ്പോൾ “വീണ” ജോർജ് എന്തിന്?: വീണ ജോർജിനെ പരിഹസിച്ച് പി.സി.ജോർജ്
പാർലമെന്റിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിയുടെ നേതാവ് തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഒറ്റയ്ക്ക് മത്സരിക്കുന്ന തങ്ങൾക്ക് ബി.എസ്.പിയുടെ പിന്തുണ വേണ്ടെന്നും ബക്ഷി അറിയിച്ചു. തകർന്നുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയാണ് ബി.എസ്.പി. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് വെളിവാകും. അത്തരത്തിലൊരു പാർട്ടിയുടെ സഹായം ഞങ്ങൾക്ക് ആവശ്യമില്ല. രാജീവ് ബക്ഷി പറഞ്ഞു.
കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ച് മായാവതി പറഞ്ഞിരുന്നു. ബി.എസ്.പിയുടെ മുതിര്‍ന്ന നേതാക്കളുമായി രാവിലെ നടത്തിയ യോഗത്തിന് ശേഷം നിലപാട് വിശദീകരിക്കുകയായിരുന്നു അവര്‍. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അത് പരാജയമായിരുന്നെന്നും കോണ്‍ഗ്രസ് അവരുടെ വോട്ടുകള്‍ ബി.എസ്.പിക്ക് നല്‍കാന്‍ തയ്യാറായില്ലെന്നും മായാവതി കുറ്റപ്പെടുത്തിയിരുന്നു.