ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഈ വൃത്തികെട്ട കളിയുടെ ബുദ്ധികേന്ദ്രമെന്ന് ദല്‍ഹി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷന്‍ കീര്‍ത്തി ആസാദ് പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തുന്ന ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഞാന്‍ കരുതുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ഈ വൃത്തികെട്ട കളിയുടെ ബുദ്ധികേന്ദ്രമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന് സംശയമുള്ളതായി ആംആദ്മി പാര്‍ട്ടി പറഞ്ഞിരുന്നു. നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദല്‍ഹി ഭരണകക്ഷി ഉയര്‍ത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എക്‌സിറ്റ് പോള്‍ ഫലങ്ങളെയും കീര്‍ത്തി ആസാദ് തള്ളി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എക്‌സിറ്റ് പോളുകള്‍ ശരിയാവാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന തെരഞ്ഞെടുപ്പില്‍ വന്ന എക്‌സിറ്റ് പോളില്‍ പറഞ്ഞത് കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ്. പക്ഷെ 31 സീറ്റുകള്‍ ലഭിച്ചു. അതേ പോലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഇവിടെയെല്ലാം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പറഞ്ഞത്. പക്ഷെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അത് കൊണ്ട് എക്‌സിറ്റ് പോളുകള്‍ പരാജയപ്പെടുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന് മോശമല്ലാത്ത സീറ്റുകള്‍ ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.