| Monday, 8th November 2021, 7:57 am

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; ഗതാഗതക്കുരുക്കുണ്ടാകില്ലെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്.

രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. ഗതാഗത തടസം ഉണ്ടാക്കാതെ സമരം നടത്തണമെന്ന് കെ.പി.സി.സി ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പാളയം-വെള്ളയമ്പലം വഴി രാജ്ഭവനിന്റ മുമ്പില്‍ സമരം അവസാനിപ്പിക്കും.

സമരത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ സര്‍ക്കാര്‍ വാങ്ങിയതെന്നും നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ധനമന്ത്രിയുടെ വൈദഗ്ധ്യമോ തത്വശാസ്ത്രമോ അല്ല ജനങ്ങള്‍ക്ക് ആവശ്യം. പ്രായോഗികതലത്തില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഇടതുസര്‍ക്കാരിന് താല്‍പര്യമുണ്ടോ ഇല്ലയോ എന്നതാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

പെട്രോള്‍ വില വര്‍ധനവിനെതിരെ വൈറ്റിലയില്‍ റോഡ് ഉപരോധിച്ച് നടത്തിയ കോണ്‍ഗ്രസിന്റെ സമരം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Congress’s strike, petrol price hike

Latest Stories

We use cookies to give you the best possible experience. Learn more