തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്.
രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. ഗതാഗത തടസം ഉണ്ടാക്കാതെ സമരം നടത്തണമെന്ന് കെ.പി.സി.സി ജില്ലാ നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പാളയം-വെള്ളയമ്പലം വഴി രാജ്ഭവനിന്റ മുമ്പില്‍ സമരം അവസാനിപ്പിക്കും.
സമരത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അറിയിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം 2000 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വര്‍ധനവിലൂടെ സര്‍ക്കാര്‍ വാങ്ങിയതെന്നും നാളിതുവരെ 18,000 കോടി രൂപ ഇന്ധനത്തിന്റെ നികുതി വരുമാനമായി സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.