| Friday, 5th April 2019, 11:12 am

മോദിക്കെതിരെ വാരാണാസിയില്‍  മുരളി മനോഹര്‍ ജോഷി; കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷിക്ക് കോണ്‍ഗ്രസ് വാരാണസി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി മുരളീ മനോഹര്‍ ജോഷി ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കാണ്‍പൂരിലെ സിറ്റിങ് എം.പിയായ മുരളി മനോഹര്‍ ജോഷിയെ മോദിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നാണ് സൂചന.

Read Also : മുസ്‌ലിം ലീഗ് വൈറസാണ്; കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് പടരുമെന്ന് യോഗി ആദിത്യനാഥ്

Read Also : യോഗിയെ ഒറ്റുകാരനെന്ന് വിളിച്ചിട്ടില്ലെന്ന് വി.കെ സിങ്: അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ട് ബി.ബി.സിയുടെ മറുപടി

കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് പറഞ്ഞത്. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹര്‍ ജോഷിക്കു പുറമേ എല്‍.കെ അദ്വാനി, ശാന്ത കുമാര്‍ തുടങ്ങിയവര്‍ക്കും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇവരെയും സമാനമായ രീതിയില്‍ രാം ലാല്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയര്‍മാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എന്‍.പി.എ തുടങ്ങിയ വിഷയത്തില്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ “രാജന്‍ ലിസ്റ്റ്” (രഘുറാം രാജന്‍ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു.

We use cookies to give you the best possible experience. Learn more