| Sunday, 1st December 2019, 11:39 am

നാനാ പട്ടോളെ മഹാരാഷ്ട്ര സ്പീക്കര്‍; ബി.ജെ.പി സ്ഥാനാര്‍ത്ഥി കിസാന്‍ കതോര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര വികാസ് അഘാടി സര്‍ക്കാരിലെ പുതിയ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ നാനാ പട്ടോളെയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി കിസാന്‍ കാതോര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പട്ടോളെയെ സ്പീക്കറാകാനൊരുങ്ങുന്നത്. ഞായറാഴ്ച രാവിലെയാണ് കിസാന്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്.

കിസാന്‍ കാതോറിനെ കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി നിയമിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക നിര്‍ദേശ പ്രകാരം കാതോറിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയായിരുന്നു. ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ എ.എന്‍.ഐയോടു പറഞ്ഞു.

വിദര്‍ഭയിലെ സകോളി മണ്ഡലത്തെയാണ് പട്ടോളെ പ്രതിനിധീകരിക്കുന്നത്. കാതോര്‍ മുര്‍ബാദ് എം.എല്‍.എയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ പ്രോടേം സ്പീക്കര്‍ ദിലിപ് വാല്‌സെ പാട്ടീല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ചര്‍ച്ചക്കായി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ നടത്തിയ വിശ്വാസവോട്ടെടുപ്പിലും ഉദ്ധവ് സര്‍ക്കാര്‍ വിജയിച്ചിരുന്നു. 169 വോട്ടുകള്‍ക്കാണ് വിശ്വാസ വോട്ടെടുപ്പില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിജയിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇറങ്ങിപോയിരുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെന്ന് ഫഡ്‌നാവിസ് ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.\

Latest Stories

We use cookies to give you the best possible experience. Learn more