ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എം.പിമാരുടെ സഹായം അഭ്യര്‍ത്ഥിച്ച നരേന്ദ്രമോദിയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്.
നിങ്ങള്‍ ഇവിടെ ഇരിക്കുകയാണെങ്കില്‍ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും നിങ്ങള്‍ക്ക് കഴിയണം. മൂന്ന് ചോദ്യങ്ങളാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.
അതില്‍ ഒന്ന് കൊവിഡിനെ കുറിച്ചാണ്. മറ്റൊന്ന് സാമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞതിനെ കുറിച്ചാണ്. മറ്റൊന്ന് ചൈനയെ കുറിച്ചാണ് എന്നായിരുന്നു ജയ്‌റാം രമേശ് പ്രതികരിച്ചത്.
ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്‌റാം രമേശ് നിലപാട് അറിയിച്ചത്. കോണ്‍ഗ്രസ് എം.പി അധിര്‍ രജ്ഞന്‍ ചൗധരിയും കെ. സുരേഷുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
നേരത്തെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ട മോദി കൊവിഡ് സാഹചര്യത്തിലും പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്ന എം.പിമാരെ അഭിനന്ദിച്ചിരുന്നു. കൊവിഡ് തെരഞ്ഞെടുക്കണോ ഡ്യൂട്ടി വേണോ എന്ന ചോദ്യത്തിന് മുന്‍പില്‍ ഡ്യൂട്ടി തെരഞ്ഞെടുക്കാന്‍ എം.എല്‍.എമാര്‍ കാണിച്ച ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്.
ലോക്‌സഭയും രാജ്യസഭയും വ്യത്യസ്ത സമയങ്ങളിലായി നടക്കുമെന്നും എല്ലാം എം.പിമാരും ഇതിനെ അനുകൂലിച്ചിട്ടുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്. പ്രധാനപ്പെട്ട നിരവധി ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കേണ്ടതുണ്ടെന്നും രാജ്യത്തിന് ഉപകാരപ്രദമാകും വിധമുള്ള കൂടുതല്‍ ചര്‍ച്ചകള്‍ ലോക്‌സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ എം.പിമാരും അവരുടെ സംഭാവനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക