ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ചത്തീസ്ഗഡ്, പഞ്ചാബ്, പുതുച്ചേരി എന്നിവയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സംസ്ഥാനങ്ങള്‍ കൊവിഡിനെ നേരിടുന്നത് വളരെ ധീരമായാണെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡിനെ നേരിടുന്നതിന് വേണ്ടി ഈ സംസ്ഥാനങ്ങളെല്ലാം പ്രത്യേക ആശുപത്രികള്‍ നിര്‍മ്മിച്ചു. ചത്തീസ്ഗഡില്‍ 20 ദിവസത്തിനുള്ളില്‍ 200 ബെഡ്ഡുകളുള്ള ആശുപത്രികള്‍ നിര്‍മ്മിച്ചിച്ചു. എവിടെ ഇച്ഛാശക്തിയുണ്ടോ, അവിടെ ശോഭനമായ വഴിയുമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുവാന്‍ കഴിഞ്ഞതില്‍ പ്രധാനം രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ മുന്നറിയിപ്പ് തന്നയുടന്‍ തന്നെ തന്റെ സംസ്ഥാനത്ത് കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ കൊവിഡ് രോഗം വ്യാപകമാവാനുള്ള സാധ്യതയെ കുറിച്ചും പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനും തന്നോട് രാഹുല്‍ ഗാന്ധി പറഞ്ഞു. മറ്റേത് സംസ്ഥാനത്തേക്കാളും മുമ്പേ തന്നെ ചത്തീസ്ഗഡ് വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും രോഗബാധിതരുടെ എണ്ണം കുറക്കാനും സാധിച്ചുവെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.