തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബി.ജെ.പിയ്ക്ക് വോട്ട് മറിച്ചെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്. തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാന്‍ തലസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് സുരേഷിന്റെ വെളിപ്പെടുത്തല്‍.
നേതാക്കളുടെ വാക്കേറ്റത്തെ തുടര്‍ന്ന് യോഗം മാറ്റിവെച്ചു. കൊല്ലത്തും പത്തനംതിട്ടയിലും ഡി.സി.സിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും നേതൃത്വത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഒരാളില്‍ കെട്ടിവയ്ക്കരുതെന്നും കെ.പി.സി.സിക്കും ഉത്തരവാദിത്വമുണ്ടെന്നും വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞതോടെയാണ് മണക്കാട് സുരേഷ് രംഗത്തെത്തിയത്.
ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്‌മെന്റാണ് നടന്നതെന്നും തെളിവുണ്ടെന്നും സുരേഷ് പറഞ്ഞു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എം.എല്‍.എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി ബി.ജെ.പിയെ പിണക്കാതെ കൂടെനിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇതോടെ നേതാക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കമായി യോഗം മാറ്റിവെക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ‘
Content Highlight: Congress Review Meeting KPCC Secratery Says Vote Selling