| Monday, 19th March 2018, 10:01 pm

കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് നേരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്; ലിംഗായത്തുകള്‍ക്ക് പ്രത്യേകപദവി നല്‍കി സിദ്ധരാമയ്യ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ണ്ണാടകയിലെ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കിയതായി പ്രഖ്യാപിച്ചുകൊണ്ടാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ്സ് പ്രതിരോധം സൃഷ്ടിച്ചിരിക്കുന്നത്.

നാഗമോഹന്‍ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണ്ണാടക മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി ലഭിച്ചിരിക്കുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ എറെക്കാലത്തെ ആവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് എകദേശം 17 ശതമാനം വരുന്ന വിഭാഗമാണ് ലിംഗായത്തുകള്‍. സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം നടപടി ഇപ്പോള്‍ ബി.ജെ.പിയെയാണ് സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ബി.എസ് യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക പദവിയ്ക്കായുള്ള ലിംഗായത്ത് സമുദായത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.

നിലവിലെ കോണ്‍ഗ്രസ്സ് നടപടിയോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് തിരിച്ചടിയാകുന്നത്.

വടക്കന്‍ കര്‍ണ്ണാടകയിലെ സ്വാധീനമുള്ള സമുദായമാണ് വീരശൈവ ലിംഗായത്തുകള്‍. ഭരണം നിലനിര്‍ത്താന്‍ ലിംഗായത്ത് വിഭാഗം പോലുള്ള ന്യൂനപക്ഷങ്ങളെ നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ ആവശ്യമായിരുന്നു. അതുപോലെത്തന്നെ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപിശ്രമങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഈ തീരുമാനം.

കടപ്പാട്: ടൈംസ് നൌ

We use cookies to give you the best possible experience. Learn more