ദല്‍ഹിയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; അജയ് മാക്കനും സന്ദീപ് ദീക്ഷിതും പട്ടികയില്‍ ഇല്ല
Delhi
ദല്‍ഹിയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; അജയ് മാക്കനും സന്ദീപ് ദീക്ഷിതും പട്ടികയില്‍ ഇല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th January 2020, 9:44 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 54 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണ തിരാത് പട്ടേല്‍ നഗറിലും ഗാന്ധി നഗറില്‍ നിന്നും അരവിന്ദ് സിങ് ലൗലിയും മത്സരിക്കും. എന്നാല്‍ ഇതുവരേയും ബി.ജെ.പിയോ കോണ്‍ഗ്രസോ അരവിന്ദ് കെജ്രിവാളിനെതിരെരായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എ.എ.പിയില്‍ നിന്നും രാജി വെച്ച ആദര്‍ശ് ശാസ്ത്രി ധ്വാരകയില്‍ നിന്ന് തന്നെ മത്സരിക്കും. ആംആദ്മി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്.

അല്‍ക്ക ലംബ ചാന്ദ്‌നി ചൗക്കില്‍ നിന്നും സംഗം വിഹാറില്‍ നിന്ന് പൂനം ആസാദും മത്സരിക്കും. എ.കെ വാലിയ, കൃഷ്ണ തിരാത് എന്നിവരെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു.

അതേസമയം അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ പട്ടികയില്‍ ഇല്ല. വെള്ളിയാഴ്ച്ചയായിരുന്നു ബി.ജെ.പി ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 57 അംഗ സ്ഥാനാര്‍ത്ഥിപട്ടികയാണ് പുറത്തിറക്കിയത്. 13 മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണം. പട്ടീല്‍ നഗര്‍, കാരവാള്‍ നഗര്‍ മണ്ഡലങ്ങളില്‍ അരവിന്ദ് സിംഗ്, ഹര്‍മന്‍ സിംഗ് എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.

ഫെബ്രുവരി 8നാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11 ന് വോട്ടെണ്ണും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ