മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
national news
മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2023, 10:57 am

ന്യൂദല്‍ഹി : ഈ വര്‍ഷാവസാനം നടക്കുന്ന മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്,  തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശില്‍ നിന്ന് 144 ഉം ഛത്തീസ്ഗഡഢില്‍ നിന്ന് 30 ഉം തെലങ്കാനയില്‍ നിന്ന് 65 ഉം സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

മധ്യപ്രദേശിലെ ചിന്‍ദ്വാരയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെ മത്സരിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങിന്റെ സഹോദരന്‍ ലക്ഷമണ്‍ സിംഗിനെ ചച്ചൗരയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ജയവര്‍ധന്‍ സിങിനെ രാഘോഗഡ് സീറ്റില്‍ നിന്നും മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ആദ്യ പട്ടികയില്‍ 30 എസ്.ടി സമുദായ മണ്ഡലങ്ങളിലും 22 എസ്.സി സമുദായ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ 17 ന് ഒറ്റ ഘട്ടമായി നടക്കും, ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

ഛത്തീസ്ഗഢില്‍ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദിയായെ അദ്ദേഹത്തിന്റെ കോട്ടയായ അംബികപൂരില്‍ നിലനിര്‍ത്തി. ഭൂപേഷ് ബാഗേല്‍ പടാനിന്‍ നിന്ന് മത്സരിക്കും. ഛത്തീസ്ഗഢില്‍ പ്രഖ്യാപിച്ച 30 സ്ഥാനാര്‍ത്ഥികളില്‍ 16 പേര്‍ എസ്.ടി വിഭാഗത്തില്‍ നിന്നാണ്. കൂടാതെ പട്ടികയില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ ഏഴിനും നവംബര്‍ 17 നും വോട്ടെടുപ്പ് നടക്കും, ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

തെലങ്കാനയില്‍ 65 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. അനുമൂല രേവന്ത് റെഡ്ഡി കൊടങ്കലില്‍ നിന്നും ഉത്തം കുമാര്‍ റെഡ്ഡി ഹുസൂര്‍ നഗറില്‍ നിന്നും മത്സരിക്കും. മുലുഗുവില്‍ നിന്ന് ദസരി സീതക്കും മേടക്കില്‍ നിന്ന് മൈനമ്പള്ളി രോഹിത് റാവുവും മല്‍ക്കജ്ഗിരിയില്‍ നിന്ന് മൈനമ്പള്ളി ഹനുമന്ത് റാവുവും മത്സരിക്കും.

തെലങ്കാനയില്‍ നവംബര്‍ 30 ന് വോട്ടെടുപ്പ് നടക്കും, ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും

 

content highlight: Congress released first list of candidates for Madhya pradesh,Thelagana, chattisgrah  assembly election