ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനേയും പ്രതികാരനടപടികള്‍ക്കുള്ള വകുപ്പായി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയപകപോക്കലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.
‘മറ്റ് സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഈ കേസിനെ കൂട്ടുപിടിക്കുകയാണ്. കോണ്‍ഗ്രസ് ചിദംബരത്തിനൊപ്പമുണ്ട്.’
പ്രതികാരനടപടി എന്നതില്‍ കുറഞ്ഞതൊന്നും ചിദംബരത്തിന്റെ അറസ്റ്റിലില്ലെന്നും സുര്‍ജേവാല പറഞ്ഞു. സാമ്പത്തികരംഗം അതിരൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, വ്യവസായ സ്ഥാപനങ്ങള്‍ ഒന്നൊന്നായി തൊഴില്‍ വെട്ടികുറയ്ക്കുമ്പോള്‍ പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള അടവാണ് ചിദംബരത്തിന്റ അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. അറസ്റ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റെന്നതും ഹരജിയില്‍ ചൂണ്ടിക്കാണിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.
WATCH THIS VIDEO: