കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദ്ധാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്ര. ബീഹാറില്‍ നിന്നുള്ള എം.എല്‍.സിയും എ.ഐ.സി.സി മീഡിയ പാനലിസ്റ്റുമാണ് പ്രേം ചന്ദ്ര മിശ്ര ഏപ്രില്‍ അഞ്ചിന് താന്‍ ദീപം തെളിയിക്കില്ലെന്നും പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തിയ മുന്നറിയിപ്പിനെ എന്ത് കൊണ്ട് അവഗണിച്ചു. എന്ത് കൊണ്ട് ഒരു മാസം വൈകി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു എന്നാണ് പ്രേം ചന്ദ്ര മിശ ചോദിച്ചത്. ഇപ്പോള്‍ നടത്തുന്ന പരിപാടികളെല്ലാം അനാവശ്യമായതാണെന്നും വീടില്ലാത്തവരും ബാല്‍ക്കണിയില്ലാത്തവരും എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും പ്രേം ചന്ദ്ര മിശ്ര ചോദിച്ചു.
കൊവിഡ് 19 വ്യാപനത്തിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തെ ചെറുതായി കാണുന്നില്ല. രാജ്യമൊട്ടാകെ പാത്രം കൊട്ടലിനെയും കൈയ്യടിയെയും പിന്തുണച്ചു. ഇപ്പോള്‍ ആവശ്യമായ സുരക്ഷ നടപടികള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ ദീപം തെളിയിക്കാന്‍ പോവുകയാണെന്നും പ്രേം ചന്ദ്ര മിശ്ര പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പിനെ സര്‍ക്കാര്‍ അവഗണിച്ചു. അതേ പോലെ തന്നെ സംസ്ഥാനങ്ങള്‍ക്ക് അവശ്യ വൈദ്യ സഹായങ്ങള്‍ നല്‍കിയില്ല. അതേ സമയം അവയൊക്കെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ഞാന്‍ കരുതുന്നത് പ്രധാനമന്ത്രി മോദിയുടെ സന്ദേശം ഒരു ഇവന്റ് മാനേജ്‌മെന്റ് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ