ഭോപ്പാല്‍: ശിവരാജ് സിങ് ചൗഹാന്‍ നയിക്കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഭരണഘടന വിരുദ്ധമാണെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്‍കി കോണ്‍ഗ്രസ് രാജ്യസഭ എം.പി വിവേക് തന്‍ഖ. മന്ത്രിമാരെ തെരഞ്ഞെടുക്കാതെ മുഖ്യമന്ത്രി മാത്രം പ്രവര്‍ത്തിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് എം.പിയുടെ കത്തില്‍ ആരോപിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവ്‌രാജ് സിങ് ചൗഹാന് മന്ത്രിമാരെ നിയമിക്കാന്‍ കഴിയാത്തെ അവസ്ഥയിലാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും വിവേക് തന്‍ഖ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന്‍രെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി തന്റെ അധികാരം ഉപയോഗിച്ച് ശിവ്‌രാജ് സിങ് ചൗഹാനോട് ആരോഗ്യ മന്ത്രിയെ ഉള്‍പ്പെടെ മന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടണമെന്നും വിവേക് തന്‍ഖ ആവശ്യപ്പെട്ടു.
മാര്‍ച്ച് 23നാണ് ശിവ്‌രാജ് സിങ് ചൗഹാന്‍ നാലാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതോടെ ബി.ജെ.പിയില്‍ തര്‍ക്കം മുറുകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ആറ് പേര്‍ ഉള്‍പ്പെടെ എം.എല്‍.എമാര്‍ രാജിവെച്ചതോടെയാണ് സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി ഭരണം വന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ