| Wednesday, 16th October 2019, 5:05 pm

രാജ്യസഭാ എം.പി സ്ഥാനം രാജി വെച്ച് മൂന്നാമത്തെ കോണ്‍ഗ്രസ് നേതാവും; ബി.ജെ.പിയിലേക്കെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി കെ.സി രാമമൂര്‍ത്തി രാജ്യസഭാംഗത്വം രാജി വെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. രാമമൂര്‍ത്തി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ രാജി.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് യോഗങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം രാമമൂര്‍ത്തി വിട്ടു നിന്നിരുന്നു.
രാജി വെക്കുന്നതിന് മുന്‍പ് രാമമൂര്‍ത്തി ബി.ജെ.പി നേതാക്കളുമായി കൂടികാഴ്ച്ചയും നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ രാജ്യസഭാ എം.പി സ്ഥാനം രാജി വെക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് നേതാവാണ് കെ.സി രാമമൂര്‍ത്തി. ഭുവനേശ്വര്‍ കലിത, സഞ്ജയ് സിങ്, എന്നീ കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങളാണ് നേരത്തെ രാജി വെച്ചത്.

We use cookies to give you the best possible experience. Learn more