| Friday, 4th January 2019, 5:20 pm

പാർലമെന്റിൽ ഉരുളകിഴങ്ങ് വിറ്റ് കോൺഗ്രസ്സുകാർ; പ്രതിഷേധം കർഷകർക്ക് വേണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പഞ്ചാബിൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ പാർലമെന്റിനു മുന്നിൽ ഉരുളകിഴങ്ങ് വിറ്റ് കോൺഗ്രസുകാർ. ഇന്ന് ഉച്ചക്കാണ് പാർലമെന്റ് വളപ്പിൽ ഉരുളക്കിഴങ്ങുകൾ കൂട്ടിയിട്ട് വിറ്റ് കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചത്. കോൺഗ്രസ് എം.പിമാരായ സുനിൽ ജാഖർ, ഗുർജീത് സിങ് ഔജ്ല എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെന്റിനുമുന്നിൽ മുദ്രാവാക്യം മുഴക്കിയത്.

കർഷകരുടെ വിഷമങ്ങൾ കാണാൻ കേന്ദ്ര സർക്കാരിന് സമയമില്ലെന്നും, സർക്കാർ അനിൽ അംബാനി, ഗൗതം അദാനി, എന്നിവരുടെ പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നതെന്നും എം.പിമാർ കുറ്റപ്പെടുത്തി.

Also Read “വികാരപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാര്യം നടക്കില്ല”; തന്ത്രി 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം പ്രസിഡന്റ്

“കർഷകരഹിത ഇന്ത്യ സൃഷ്ടിക്കും എന്ന് ബി.ജെ.പി. സർക്കാർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. “പണരഹിത ഇന്ത്യ” എന്ന പോലെ ഇതും നടപ്പിൽ വരുത്താനാണ് ഇവർ ശ്രമിക്കുന്നത്. അടുത്തിടെ പഞ്ചാബിലെത്തിയ പ്രധാനമന്ത്രി കർഷകർ അനുഭവിക്കുന്ന കഷ്ടപാടുകളെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ തയാറായില്ല” സുനിൽ ജാഖർ എ.എൻ.ഐ. വാർത്താ ഏജൻസിയോട് പറഞ്ഞു. കാർഷികരംഗത്തെ സംബന്ധിച്ചുള്ള നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങളാണ് കർഷകരെ ഈവിധം കഷ്ടതയിലാക്കിയതെന്നും ജാഖർ കൂട്ടിച്ചേർത്തു.

“കാർഷിക ഉത്പന്നങ്ങൾക്കുള്ള വില കൂടിയത് കാരണം, കർഷകർക്ക് തങ്ങൾ എടുത്ത ലോണുകൾ തിരിച്ചടക്കാൻ സാധിക്കുന്നില്ല. ആത്മഹത്യയല്ലാതെ വേറൊന്നും അവരുടെ മുന്നിലില്ല. മറ്റെന്താണ് അവർ ചെയ്യേണ്ടത്?” ജാഖർ പറയുന്നു.

Also Read സുല്‍ത്താന റസിയയുടേയും സൈമണ്‍ ബ്രിട്ടോയുടേയും പതിനാലാം ദിനം

കോൺഗ്രസിനെ കൂടാതെ ആന്ധ്രാ പ്രദേശിന്‌ പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി. എം.പിമാരും പാർലമെന്റിന് മുന്നിൽ പ്രതിഷേധം നടത്തി.

Latest Stories

We use cookies to give you the best possible experience. Learn more