| Wednesday, 22nd April 2020, 4:44 pm

'നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരണം'; നിരാഹാര സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സത്യാഗ്രഹ സമരവുമായി കോണ്‍ഗ്രസ്. കരിപ്പൂര്‍ വിമാനത്താവളത്തിന് മുമ്പിലാണ് സമരം സംഘടിപ്പിച്ചത്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.വി പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരം കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം ചെയ്തത്.

എം.പിമാരായ എം.കെ രാഘവന്‍, കെ.മുരളീധരന്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തു.
പ്രവാസികളെ തിരികെ കൊണ്ട് വരുന്ന കാര്യത്തില്‍ കേന്ദ്രം നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു.
നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് കേസെടുത്താല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് സമരം. സാമൂഹിക അകലം പാലിക്കാനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാനും പോലീസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more