കോഴിക്കോട്: ക്വാറി ക്രഷര്‍മാഫിയക്ക് വേണ്ടി നദികളിലെ നദികളിലെ സാന്റ് ഓഡിറ്റിംഗ് വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് മണല്‍വാരല്‍ നിയമലംഘനം നടത്തും.
കോണ്‍ഗ്രസിന്റെ പെരുവയല്‍ ബ്ലോക്ക്, ഒളവണ്ണ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് രാവിലെ പ്രതിഷേധ സൂചകമായി ചാലിയാറില്‍ നിന്നും മണല്‍ വാരുന്നത്. സാന്റ് ഓഡിറ്റിംഗ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി എടുത്തില്ലെങ്കില്‍ ജില്ലയില്‍ വ്യാപകമായി നിയമലംഘനങ്ങള്‍ നടത്തുമെന്നും ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ദീഖ് പറഞ്ഞു.
2018 ന് ലെ പ്രളയത്തിന് ശേഷം പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മൂന്ന് വര്‍ഷമായി സാന്റ് ഓഡിറ്റിംഗ് നടത്തുന്നില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് സി.ഡബ്ലൂ. ആര്‍.ഡി.എം പോലുള്ളവരെ ഇതിനായി ചുമതലപ്പെടുത്തണമെന്നും സിദ്ദിഖ് നിര്‍ദേശിച്ചു.
സാന്റ് ഓഡിറ്റിംഗ്
ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും നദികളുടെ ജൈവ ഭൗതിക പരിസ്ഥിതി വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഖനനം ചെയ്യാവുന്ന മണലിന്റെ അളവ് നിശ്ചയിക്കുന്നതിനാണ് സാന്റ് ഓഡിറ്റിംഗ് നടത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ