|

വയനാട് ലോക്‌സഭ മണ്ഡലം വികസന രൂപരേഖ ഉണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെയും ലീഗിന്റെയും 25 നേതാക്കളെ ക്ഷണിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ മണ്ഡലമായ വയനാടിട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ഉണ്ടാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും മുസ്ലിം ലീഗില്‍ നിന്നുമായി 25 നേതാക്കളെ ക്ഷണിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍മാരെയും മറ്റ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും അടക്കം 25 നേതാക്കളെയാണ് രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

വയനാടിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചു കൊണ്ടുള്ള സമഗ്രവികസനമാണ് രാഹുല്‍ ഗാന്ധി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ ടി. സിദ്ധിഖ് പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഓഫീസും സജീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.

Latest Stories