| Friday, 13th July 2018, 8:14 pm

ബി.ജെ.പിയുടെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭഗവാന്‍ ശിവന് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബി.ജെ.പി ദുര്‍ഭരണത്തിനെതിരെ ഭഗവാന്‍ ശിവന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിന്റെ കത്ത്. മധ്യപ്രദേശിലെ ജനങ്ങളെ അനുഗ്രഹിക്കണമെന്നും ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

15 വര്‍ഷമായി ബി.ജെ.പിയാണ് മധ്യപ്രദേശില്‍ ഭരിക്കുന്നത്. ബി.ജെ.പി ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണെന്നും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുകയുമാണെന്നും കമല്‍നാഥ് ആരോപിച്ചു.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

ALSO READ: പൗഡറില്‍നിന്ന് കാന്‍സര്‍; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് 32000 കോടി പിഴ

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ശിവരാജ് സിംഗ് ചൗഹാന്‍ ജന്‍ ആശിര്‍വാദ് യാത്ര നടത്തുന്നുണ്ട്. രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നായ മഹാകലേശ്വര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉജ്ജയിനിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more