ജ്യോതിരാദിത്യ സിന്ധ്യക്ക് ശേഷം മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പിയിലേക്ക്; അധികാര കേന്ദ്രങ്ങളില്‍ ചര്‍ച്ച
ന്യൂദല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യക്ക് ശേഷം മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടി ബി.ജെ.പിയില്‍ ചേക്കേറുന്നുവെന്ന് ദല്‍ഹിയിലെ അധികാര രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച. പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഈ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായി നല്ല അടുപ്പം സൂക്ഷിക്കുന്നയാളാണ്.
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യയെയാണ് തന്റെ രാഷ്ട്രീയ ഗുരുനാഥനായി ഈ നേതാവ് കാണുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു. മാധവറാവു സിന്ധ്യയുടെ പ്രേരണയാലാണ് ഈ നേതാവ് രാഷ്ട്രീയ പ്രവേശനം നടത്തിയത്.
ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം രാജ്യസഭ അംഗമായതും കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടതും തന്റെ താല്‍പര്യങ്ങള്‍ ബി.ജെ.പി സംരക്ഷിച്ചേക്കുമെന്ന് കരുതുവാന്‍ ഈ നേതാവിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ചിരുന്ന 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അധികാരം നഷ്ടമായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.