ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട പ്രമേയം രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടിതിയില്‍. വെങ്കയ്യനായിഡുവിന്റെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് രാജ്യസഭാ എം.പി പ്രതാപ് സിംഗ് ബജ് വയും അമീ ഹര്‍ഷാര്‍ധ്രെയ് യാജ്‌നികുമാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പ്രതികരിച്ചു. ഇംപീച്ച്‌മെന്റ് നോട്ടീസ് ലഭിച്ചാല്‍ അന്വേഷണസമിതി രൂപീകരിക്കുകയാണ് രാജ്യസഭാധ്യക്ഷന്‍ ആദ്യം ചെയ്യേണ്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞാണ് അധ്യക്ഷന്‍ നോട്ടീസ് തള്ളിയത്. നോട്ടീസ് സംബന്ധിച്ച് എം.പിമാര്‍ സഭയ്ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത് ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞു.
കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ രാജ്യസഭാ ചട്ടങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ നിലപാടെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്.
WATCH THIS VIDEO: