സച്ചിന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കൊനൊരുങ്ങി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
Rajastan Crisis
സച്ചിന്‍ പൈലറ്റിനെതിരെ നടപടി സ്വീകരിക്കൊനൊരുങ്ങി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 1:07 pm

ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരവെ സര്‍ക്കാരില്‍നിന്നും ഇടഞ്ഞിനില്‍ക്കുന്ന ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. രണ്ടാമതും വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കും. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

സച്ചിന്‍ പൈലറ്റിന് ഒരു അവസരം കൂടി നല്‍കാന്‍ ഉദ്ദേശിച്ചായിരുന്നു യോഗം.. തര്‍ക്കങ്ങളും പ്രശ്നങ്ങളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പരിഹരിക്കാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

എന്നാല്‍, യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പൈലറ്റിന്റെ വിശ്വസ്തര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലല്ല, നിയമസഭയിലാണ് തങ്ങള്‍ ശക്തി കാണിക്കുകയെന്ന നിലപാടിലാണ് അവര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ