| Saturday, 4th August 2018, 6:55 pm

ബി.ജെ.പി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം; കോണ്‍ഗ്രസ് നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍, റഫാല്‍ യുദ്ധ വിമാന ഇടപാട്, ബാങ്ക് തട്ടിപ്പ്, കര്‍ഷക ദുരിതം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.

പ്രതിപക്ഷ പ്രക്ഷോഭത്തിനു മുന്‍കയ്യെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭാ നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് അധ്യാപകനെതിരെ ലൈംഗികാരോപണം

സംയുക്ത പ്രക്ഷോഭത്തിന്റെ വ്യവസ്ഥകള്‍ക്ക് വൈകാതെ രൂപം നല്‍കുമെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനു മുന്‍കയ്യെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം രൂപീകരണത്തിനു വേഗം കൂട്ടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

ഐക്യത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ പ്രധാനമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് തല്‍ക്കാലം ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നാണ് തീരുമാനം.

എന്നാല്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായാല്‍ രാഹുല്‍ തന്നെ പ്രധാനമന്ത്രിയെന്ന അവകാശം ഉന്നയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more