ന്യൂദല്‍ഹി: രാജസ്ഥാനില്‍ കഴിഞ്ഞ കുറച്ചു നാളുകളായി നടന്നു വന്നിരുന്ന വിമത നീക്കങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. പക്ഷെ ഇക്കാര്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠം പഠിച്ചിരിക്കുകയാണ്. അതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
വിമതനീക്കങ്ങളെ തുടര്‍ന്ന് മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലും നടന്നത് മറ്റ് സംസ്ഥാനങ്ങളില്‍ ഇനി നടക്കാതിരിക്കാന്‍ ഓരോ സംസ്ഥാനത്തെയും സംഘടനക്കകത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിഷയങ്ങളില്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ഓരോ സ്ഥലങ്ങളിലും ഉണ്ടാവുന്ന ഓരോ പ്രാദേശിക പ്രശ്‌നങ്ങള്‍ ഉടനെ തന്നെ സംസ്ഥാന നേതൃത്വം ഇടപ്പെട്ട് പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനിലെ സംഘടന പ്രശ്‌നം അവസാനിക്കവേ മണിപ്പൂരിരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു.
ഗോവയിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെ എം.എല്‍.എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലും ടി.ആര്‍.എസിലും ചേര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് നല്‍കുന്നതെന്നും ഇനിയും ആവര്‍ത്തിക്കരുതെന്നുമാണ് കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.