ന്യൂദല്‍ഹി: കൊവിഡ് കാലത്ത് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക്ഡൗണ്‍ പരാജയമായിരുന്നുവെന്ന് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ‘സ്പീക്ക് അപ് ഇന്ത്യ’ പ്രചരണം ആരംഭിച്ച് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ കൊവിഡ് വ്യാപന കാലത്ത് പരാജയപ്പെട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടാണ് ഈ പ്രചരണം.
ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ അവഗണിച്ചതിനെതിരെ സംസാരിക്കാനുള്ള സമയമാണിത്, ഉദാസീനതക്കെതിരെ സംസാരിക്കാനുള്ള സമയമാണിത്, ക്രൂരതക്കെതിരെ സംസാരിക്കാനുള്ള സമയമാണിത് എന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കൊവിഡ് കാലത്ത് ദുരിതം അനുഭവിച്ച ജനങ്ങളുടെ അഭിമുഖങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, വീഡിയോകള്‍ എന്നിവ പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തകരോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.
‘സ്പീക്ക് അപ് ഇന്ത്യ’ പ്രചരണത്തിന്റെ ഭാഗമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോകളുമായി രംഗത്തെത്തി. പി. ചിദംബരം, മുകുള്‍ വാസ്‌നിക്, ശീഷാന്‍ സിദ്ധിഖ് എന്നിവര്‍ വീഡിയോകള്‍ പുറത്തിറക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക