അഗര്‍ത്തല: ബിരുദധാരികളായവര്‍ ജോലി തേടി നടക്കുന്നതിന് പകരം കന്നുകാലി വളര്‍ത്തല്‍, മുറുക്കാന്‍ കട എന്നീ കാര്യങ്ങള്‍ ചെയ്യണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സര്‍ക്കാരിനെയാണ് അഭിനന്ദിക്കേണ്ടത്. കേന്ദ്രം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ. അവര്‍ പറയുന്നു ജനങ്ങള്‍ ഇനി പഠിക്കേണ്ടതില്ല. കാരണം നിങ്ങള്‍ മുറുക്കാന്‍ കട, ചായക്കട, പക്കോട കട എന്നിവ തുടങ്ങുകയാണ്. ഇതൊരു ദേശീയ കാഴ്ചയാണ്. അവര്‍ കരുതുന്നു നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണെന്ന്. അത് ശരിയാണ്, കാരണം ഈ രാജ്യത്ത് നിങ്ങള്‍ക്കൊരു തൊഴിലും കിട്ടില്ല’. കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.