| Sunday, 5th April 2020, 4:37 pm

'അമേത്തി എം.പി അന്താക്ഷരി കളിക്കുന്നു, രാഹുല്‍ ഗാന്ധി ഉത്തരവാദിത്വം നിറവേറ്റുന്നു'; സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേത്തി: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അവര്‍ വീണ്ടുമൊരു മുഖാമുഖം കാണുകയാണ് ഇപ്പോള്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് അമേത്തിയില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി അവിടേക്ക് എത്തിച്ചത് 12000 സാനിറ്റൈസറുകളും 20000 ഫേസ് മാസ്‌കുകളും 10000 സോപ്പുകളുമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ അമേത്തിയിലെ ജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടി ഗോതമ്പും അരിയും അടങ്ങുന്ന ട്രക്കുകളും രാഹുല്‍ ഗാന്ധി അയച്ചിരുന്നു. കൊറോണ വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പ്രതിരോധ പ്രവര്‍ത്തനത്തെ നയിക്കുന്നവര്‍ക്ക് സാനിറ്റൈസറുകളും മാസ്‌കുകളും നല്‍കുമെന്ന് ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദീപ് സിംഗാള്‍ പറഞ്ഞിരുന്നു.

അമേത്തി എം.പിയായ സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവും കോണ്‍ഗ്രസ് നടത്തി. സ്മൃതി ഇറാനി അന്താക്ഷരി കളിക്കുമ്പോള്‍ തന്റെ മുന്‍ മണ്ഡലമായ അമേത്തിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.

തുടര്‍ച്ചയായി മൂന്ന് തവണയാണ് അമേത്തിയെ രാഹുല്‍ ഗാന്ധി പ്രതിനീധികരിച്ചത്. നിലവില്‍ വയനാട് എം.പിയാണ് രാഹുല്‍ ഗാന്ധി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more